കൊച്ചി: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ അനാസ്ഥമൂലം കൊച്ചി തുറമുഖത്തിന് കോടികളുടെ നഷ്ടമുണ്ടാകുന്നതായി തുറമുഖ ട്രസ്റ്റി ബോര്‍ഡംഗം ഋഷി പല്‍പ്പു പറഞ്ഞു. മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഈ പ്രശ്നത്തില്‍ നേരിട്ടിടപെടണം. തുറമുഖത്തിന് നഷ്ടപരിഹാരം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സപ്തംബറില്‍ കേടായ മത്സ്യബന്ധന ബോട്ട് തുറമുഖ അധികൃതരെ അറിയിക്കാതെ കെട്ടിവലിച്ചുകൊണ്ടുവരുന്നതിനിടെ കപ്പല്‍ചാലില്‍ മുങ്ങിയത് മൂലം 1.42 കോടിയുടെ നഷ്ടമാണുണ്ടായത്. 29.5 ലക്ഷം രൂപ ബോട്ട് പൊക്കിയെടുക്കാന്‍ തന്നെ തുറമുഖത്തിന് ചെലവായി. അഞ്ച് കപ്പലുകള്‍ മടക്കി വിടേണ്ടിവന്നു. വീഴ്ചവരുത്തിയവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും മന്ത്രി തയ്യാറാകണമെന്ന് ഋഷി പല്‍പ്പു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: