കോട്ടയം: ഇന്ന് വൈകിട്ട് 4.30ന് നാഗമ്പടം നെഹൃ സ്റ്റേഡിയത്തില്‍ നടക്കുന്ന ജനരക്ഷാ യാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ്് മന്ത്രി ഡോ. മഹേഷ് ശര്‍മ്മ, ബീഹാര്‍ ഉപ മുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി എന്നിവര്‍ പ്രവര്‍ത്തകരെ അഭിസംഭോധന ചെയ്യും. ജില്ലാ പ്രസിഡന്റ് എന്‍. ഹരി അദ്ധ്യക്ഷനാകും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്, ദേശീയ വൈസ് പ്രസിഡന്റ് അവിനാഷ് ഖന്ന, ദേശീയ വക്താവ് ഗോപാലകൃഷ്ണ അഗര്‍വാള്‍, ലോകസഭാ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സുബ്രഹ്മണ്യ കമര്‍സു, നളിന്‍കുമാര്‍ കാട്ടീല്‍ എംപി., സംസ്ഥാന ജില്ലാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. കോട്ടയം, പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകരാകും ആദ്യം മുതലേ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
















