തലയോലപ്പറമ്പ്: കഞ്ചാവ് മാഫിയകളുടെ വിളയാട്ടം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. തലയോലപ്പറമ്പ്, കോരിക്കല്‍, വെള്ളൂര്‍, വരിക്കാംകുന്ന്, മറവന്‍തുരുത്ത്, ചെമ്പ്, എന്നിവടങ്ങളിലാണ് ഇവരുടെ വിളയാട്ടം. കഴിഞ്ഞആറ് മാസത്തിനുള്ളില്‍ കോരിക്കല്‍, തലയോലപ്പറമ്പ്, മറവന്‍തുരുത്ത് എന്നിവിടങ്ങളില്‍ പരസ്യമായി കഞ്ചാവ് വലിക്കുന്നതു ശ്രദ്ധയില്‍ പെട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 പേരെ തലയോലപ്പറമ്പ് പോലീസ് പിടികൂടി കേസെടുത്തു. ബൈക്കുകളില്‍ ചെറിയ ചെറിയ പൊതികളായി കൊണ്ടുവരുന്ന കഞ്ചാവുകള്‍ പലസ്ഥലങ്ങളിലായി ഒളിപ്പിച്ചു സൂക്ഷിക്കും. ഉപഭോക്താക്കളെത്തുമ്പോള്‍ പണം വാങ്ങിയശേഷം സൂക്ഷിച്ചിരിക്കുന്ന സ്ഥലം പറഞ്ഞുകൊടുക്കും. സംഘത്തെ എതിര്‍ക്കുന്നവര്‍ക്ക് നേരേ ആക്രമണവും അസഭ്യ വര്‍ഷവും പതിവായിരിക്കുകയാണ്.
കടുത്തുരുത്തി: കഞ്ചാവ് വില്പന നടത്തിയ യുവാക്കളെ പോലീസ് പിടികൂടി.വെളളാശ്ശേരി കാനാട്ട് വീട്ടില്‍ അക്ഷയ്(20), വൈക്കം ചെമ്മനത്തുകര അറത്തറകിഴക്കേത്തറയില്‍ അക്ഷജ് എ.എസ് (22) എന്നിവരെയാണ് പിടികൂടിയത്.വില്പനക്കായി സൂക്ഷിച്ചിരുന്ന ഒന്‍പത്് പൊതി കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെടുത്തു.രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐ ഷംസുവിന്റെ നേത്യത്വത്തില്‍ നടത്തിയ റെയ്ഡിലാണ് യുവാക്കള്‍ പിടികൂടിയത്.പ്രതികളെ വൈക്കം കോടതി ഹാജരാക്കി.
















