പാറശ്ശാല: പണ്ഡിറ്റ്ദീനദയാല്‍ ഉപാദ്ധ്യായ ദരിദ്ര ക്ഷേമവര്‍ഷാചരണത്തിന്റെ ഭാഗമായി കേന്ദ്ര ടെക്സ്റ്റയില്‍സ് മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര കരകൗശല കമ്മിഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ കരകൗശലകലാകാരന്മാര്‍ക്കായി പാറശ്ശാലയ്‌ക്കടുത്തുള്ള ഇടിച്ചക്കപ്ലാമൂട്ടിലെ ശ്രീലക്ഷ്മിമണ്ഡപം ആഡിറ്റോറിയത്തില്‍ ക്യാമ്പ് സംഘടിപ്പിക്കും.നാളെ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ അഞ്ഞൂറോളം കരകൗശല വിദഗ്‌ദ്ധന്‍മാരും നെയ്‌ത്തുകാരും പങ്കെടുക്കും.
കരകൗശല പണിക്കാര്‍ക്കുള്ളവായ്‌പാ സൗകര്യങ്ങള്‍,സാങ്കേതിക നവീകരണസൗകര്യങ്ങള്‍, തിരിച്ചറിയല്‍കാര്‍ഡ്, മെച്ചപ്പെട്ട നിര്‍മ്മാണ സാമഗ്രികള്‍, ഹാബി സ്‌കോളര്‍ഷിപ്പ്, ജിഎസ്റ്റി, ജിഐ രജിസ്‌ട്രേഷന് വേണ്ട ഉപദേശങ്ങള്‍ മുതലായവ ക്യാമ്പില്‍ നിന്ന് ലഭിക്കും.
















