മാര്‍ത്താണ്ഡം: ദേശീയപാതയില്‍ വെട്ടുവെന്നി മുതല്‍ പമ്മം വരെ നടക്കുന്ന മേല്‍പ്പാലത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണത്തിന്റെ ഭാഗമായി ഇന്നു മുതല്‍ നാഗര്‍കോവില്‍-തിരുവനന്തപുരം മാര്‍ഗ്ഗത്തില്‍ വാഹനഗതാഗതം പുനക്രമീകരിക്കുന്നു. നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഇരവിപുതൂര്‍ക്കട വെച്ച് തിരിഞ്ഞ് പള്ളിയാടി, പഴയപള്ളി, മാമൂട്ടുക്കട, മാര്‍ത്താണ്ഡം പുതിയ ബസ് സ്റ്റാന്റ്, ഗാന്ധി മൈതാനം വഴി വടക്ക് തെരുവുകയറി മേല്‍പ്പുറം, കുഴിത്തുറ വഴി കടന്നു പോകണം. തിരുവനന്തപുരത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കുഴിത്തുറ നിന്ന് തിരിഞ്ഞ് മേല്‍പ്പുറം, ഞാറാന്‍ വിളക്കടവ്, തിക്കുറിശ്ശി, പയണം വഴി ദേശീയ പാതയില്‍ കയറി നാഗര്‍കോവിലിലേക്ക് പോകാം. എന്നാല്‍ ചരക്കുവാഹനങ്ങള്‍ മേല്‍പ്പുറം, കളിയില്‍ വഴി ആരല്‍വായ്‌മൊഴി എത്തി തിരുനെല്‍വേലിക്ക് പോകാമെന്ന് ദേശീയാപാതാ അധികൃതര്‍ അറിയിച്ചു
















