നെയ്യാറ്റിന്‍കര: വിഭിന്ന ശേഷിയുളള കുട്ടികള്‍ക്കായി വഴുതൂരില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യമിഷനിലെ അന്തേവാസിയായ വിദ്യാര്‍ഥിയ്‌ക്ക് ക്രൂരമര്‍ദ്ദനം. ഇന്നലെ ഉച്ചയ്‌ക്ക് കാരുണ്യ മിഷനിലെ ഡ്രൈവറായ ചെങ്കല്‍ അയണിയറത്തല വീട്ടില്‍ സെലിന്‍കുമാര്‍ (40), അധ്യാപകനായ കാരോട് കരുമം വീട്ടില്‍ ജോസ് (39) എന്നിവര്‍ ചേര്‍ന്നാണ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. കാലിലും തുടയിലും 18 ഓളം ചൂരല്‍ വടി കൊണ്ടുളള അടിയുടെ പാടുണ്ട്.
വിദ്യാര്‍ത്ഥിയെ മുട്ടുകാലില്‍ മണിയ്‌ക്കൂറുകളോളം നിര്‍ത്തുകയും ചെയ്തു. വിദ്യാര്‍ഥിയുടെ രക്ഷിതാവ് നെയ്യാറ്റിന്‍കര പോലീസില്‍ പരാതി നല്‍കി. ജോസ്, സെലിന്‍കുമാര്‍ എന്നിവര്‍ക്കെരിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കുമെന്ന് നെയ്യാറ്റിന്‍കര എസ്എച്ച്ഒ ബിജോയ് പറഞ്ഞു.
















