തിരുവനന്തപുരം : എച്ച്എല്‍എല്‍ ജീവനക്കാരുടെ തടഞ്ഞുവയ്‌ക്കപ്പെട്ട ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിച്ച് ശമ്പള പരിഷ്‌കരണ ചര്‍ച്ചകള്‍ എത്രയും വേഗം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് പൂജപ്പുര ഹെഡ് ഓഫീസിന് മുന്നില്‍ ബിഎംഎസ് ധര്‍ണ നടത്തി. കെജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രേംകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. അനില്‍കുമാര്‍, ജയകുമാര്‍ സംസാരിച്ചു.
















