കൊച്ചി: ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ പൂര്‍ണമായും സുരക്ഷിതരാണെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ അക്രമം പെരുകുന്നു എന്ന് വാട്സ് ആപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണം വ്യാജമാണ്. ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന തൊഴില്‍, പോലീസ്, റവന്യൂ വകുപ്പുകളുടെ യോഗം വ്യാജപ്രചാരണം സംബന്ധിച്ച വാര്‍ത്ത ചര്‍ച്ച ചെയ്തു. ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് തൊഴില്‍ വകുപ്പ് അധികൃതര്‍ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കും. ഇതരസംസ്ഥാന തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കാന്‍ ജനസമ്പര്‍ക്കപരിപാടി പരിഹാര മാതൃകയില്‍ അദാലത്തുകള്‍ സംഘടിപ്പിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: