കൊച്ചി: നേവി വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സതേണ്‍ നേവല്‍ കമ്മാന്‍ഡ് കൊച്ചി നേവി മാരത്തണ്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 26-ന് രാവിലെ 5.45ന് കെവിപോര്ട്ട് ട്രസ്റ്റില്‍ നിന്ന് ആരംഭിക്കുന്ന മാരത്തണിന്റെ ഫ്ളാഗ് ഓഫ് വൈസ് അഡ്മിറല്‍ എ.ആര്. കാര്‍വെ നിര്‍വഹിക്കും. ഒളിംപ്യന്‍ പി.ടി.ഉഷയാണ് മാരത്തണിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.
കൊച്ചിയിലെ ജനങ്ങളുടെ ആരോഗ്യകരമായ ജീവിതവും കൊച്ചിയും നേവല്‍ കമ്മാന്‍ഡും തമ്മിലുള്ള ബന്ധവും പ്രോത്സാഹിപ്പിക്കുന്നതിനാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നതെന്ന് കമ്മഡോര്‍ ജോഗീന്ദര്‍ ചന്ദന, ക്യാപ്റ്റന്‍ അരുപാനന്ദ് ഘോഷ്, ലെഫ്റ്റന്റ് കമ്മാന്‍ഡ് ശ്രേയസ് ശിവ്ശിഖര്, കമ്മാന്‍ഡര്‍ ശ്രീധര്‍ വാരിയര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വില്ലിങ്ടണ്‍ ഐലന്‍ഡ്, കൊച്ചിന് നേവല്‍ ബേസ് എന്നിവിടങ്ങളിലൂടെയാണ് മാരത്തണിന്റെ റൂട്ട് നിശ്ചയിച്ചിരിക്കുന്നത്. വെണ്ടുരുത്തി റണ്‍ (21 കി.മി), ദ്രോണാചാര്യ റണ്‍ (10 കി.മി), ഗരുഡ റണ്‍ (5 കി.മി) എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മാരത്തണ്‍. 600, 500, 400 എന്നിങ്ങിനെയാണ് രജിസ്ട്രേഷന് നിരക്ക്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി 18 മുതല്‍ 30 വരെ, 31 മുതല്‍ -40 വരെ, 41 മുതല്‍ 50 വരെ, 51 മുതല്‍ 60 വരെ, 60 വയസ്സിന് മുകളില്‍ എന്നിങ്ങിനെയാണ് പ്രായപരിധി. പങ്കെടുക്കുന്ന എല്ലാവര്ക്കും ഫിനിഷര്‍ മെഡല്‍, സര്‍ട്ടിഫിക്കറ്റ്, ടീ ഷര്‍ട്ട്, റേസ് കിറ്റ് ബാഗ് എന്നിവയും നല്‍കും. ംംം.സീരവശിമ്്യാമൃമവേീി.രീാ എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ രജിസട്രേഷന് ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: