കളമശ്ശേരി: പവര്‍ പര്‍ച്ചേസ് എഗ്രിമെന്റിന്റെ കാലാവധി പുതുക്കാത്തതിനാല്‍ പാതാളത്തെ ബിഎസ്ഇഎസ് വൈദ്യുതി നിലയം അടച്ചിട്ടിട്ട്് 300 ദിവസം കഴിയുന്നു. 2016 ഡിസംബര്‍ 12 നാണ് വൈദ്യുതി വകുപ്പ് നിലയം അടച്ചത്.ഇന്നലെ കമ്പനി ഗേറ്റിന് മുന്നില്‍ തൊഴിലാളി യൂണിയന് സംഘടനകള്‍ പ്രതിഷേധയോഗം ചേര്‍ന്നു. സംസ്ഥാന സര്‍ക്കാരുമായും വൈദ്യുതി മന്ത്രി എം.എം. മണിയുമായും പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഒന്നും നടന്നില്ലെന്നും അനുകൂല തീരുമാനമെടുക്കാമെന്ന വൈദ്യുതി മന്ത്രിയുടെ വാഗ്ദാനം നടന്നില്ലെന്നും തൊഴിലാളികള്‍ പറഞ്ഞു.വൈദ്യുതി നിലയം സ്വകാര്യ ഏജന്‍സിയില്‍ നിന്ന് ഏറ്റെടുക്കാനും കരാര്‍ പുതുക്കാനും താത്പര്യമില്ലെന്നാണ് കെഎസ്ഇബിയുടെ നിലപാട്. നിലവിലുള്ള പാട്ടവ്യവസ്ഥ പുതുക്കുയോ കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ചെയ്യണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: