പറവൂര്‍: തിരുവിതാംകൂര്‍ രാജവംശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്കിയ പത്ത് ആനകളില്‍ ജീവിച്ചിരിക്കുന്ന ഏക ആനയോട് അവഗണന. വടക്കന്‍ പറവൂര്‍ കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ എണ്‍പത്തിയാറ് വയസുള്ള ശശി എന്ന കൊമ്പനാണ് വാതം ബാധിച്ച് അവശനായിട്ടും ദേവസ്വം ബോര്‍ഡ് ചികിത്സ നല്‍കാത്തത്. ഏറെക്കാലമായി അസുഖ ബാധിതനായ ആനയ്ക്ക് ദേവസ്വം അധികൃതര്‍ ചികിത്സ നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ആനയുടെ ആരോഗ്യനില കൂടുതല്‍ മോശമായി. ആനയെകാണാനെത്തിയവരാണ് കൊമ്പന്റെ ദയനീയ സ്ഥിതി വെറ്റിനറി ആശുപത്രി യില്‍ അറിയിച്ചത്. ഡോക്ടറെത്തി മരുന്ന് കുറിച്ച് നല്‍കിയെങ്കിലും ദേവസ്വം ബോര്‍ഡ് മരുന്ന് വാങ്ങി നല്‍കിയില്ല. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന് ആനയെ സന്ദര്‍ശിച്ചു. ആനക്ക് സംരക്ഷണം നല്കാന് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആന ക്ഷേത്രത്തില്‍ എത്തുന്നത്. ലക്ഷങ്ങള്‍ ചിലവഴിച്ച് പണിത ആനത്തറയിലെ അപാകതയാണ് വാതം പിടിപെടാന്‍ കാരണമായതെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: