മട്ടാഞ്ചേരി: അനാഥത്വത്തില്‍ അശ്രയമായ കടതിണ്ണയിലെ ദുരിതജീവിതത്തില്‍ നിന്ന് കണ്ണന് മോചനമായി. റിക്ഷാ വണ്ടി തൊഴിലാളിയായ കണ്ണന് ചെറളായി സ്വദേശിയാണ്. കഴിഞ്ഞ ഒരാഴ്ചയായി ഭക്ഷണമില്ലാതെ രോഗശയ്യയില്‍ കിടന്ന കണ്ണനെ കൊച്ചി പൗരാവലിയുടെ സഹായമാണ് തുണയായത്. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകനായ ജൂഡ്സന്റെ നേതൃതത്തിലു ള്ള സംഘം മുടി വെട്ടി കുളിപ്പിച്ച് പുതുവസ്ത്രവും ഭക്ഷണവും നല്കിയ ശേഷം എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. കൊച്ചി പൗരാവലി പ്രവര്‍ത്തകരായ ആര്.ശെല്‍വരാജ് ,വേണുഗോപാല്‍ കെ. പൈ , റെഡ് ക്രോസ് പ്രവര്ത്തകന് ആര്.ആനന്ദന് എന്നിവരും സഹായത്തിനെത്തി. കണ്ണന്റെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ഇയാളെ പള്ളുരുത്തി സെറ്റില്‍മെന്റില്‍ പ്രവേശിപ്പിക്കുമെന്ന് ജൂഡ്ഡണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: