കാലടി: മലയാറ്റൂര്‍ മുളംകുഴിയില്‍ ബി.ജെ.പി പാര്‍ട്ടി ഓഫീസിന് നേരെയും പ്രവര്‍ത്തകയുടെ വീടിന് നേരെയും സിപിഎം ആക്രമണം. സംഭവത്തില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റ രണ്ട് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ബിജെപി പ്രവര്‍ത്തകനായ തോമ്പ്രാക്കുടി ശ്രീനിവാസന്റെ വീട്ടില്‍ കയറി ഇടതു കൈ തല്ലി ഒടിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി സംഘമായി എത്തിയ സിപിഎം പ്രവര്‍ത്തകരാണ് മുളംകുഴിയിലെ പാര്‍ട്ടി ഓഫീസ് ആക്രമിക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തത്. തുടര്‍ന്ന് ശ്രീനിവാസന്റെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും വീട്ടിലുള്ള സ്ത്രീക്കളെ അസഭ്യം പറയുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വൈകിട്ട് മുളംകുഴിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: