കടുത്തുരുത്തി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയെ വരവേല്‍ക്കാന്‍ കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.വ്യാഴാഴ്ച രാവിലെ 10ന്്് ജില്ലയുടെ അതിര്‍ത്തിയായ നീര്‍പ്പാറയിലെത്തി ചേരുന്ന യാത്രയെ ജില്ലാ-മണ്ഡലം നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും.തുടര്‍ന്ന് കടുത്തുരുത്തി ബ്ലോക്ക്്് ജംങ്ഷനില്‍ നിന്നും പദയാത്രയായി സെന്‍ട്രല്‍ ജംങ്ഷനിലെ സമ്മേളന നഗരിയിലെത്തി ചേരും. പൊതുയോഗം യോഗത്തില്‍ കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ.മഹേഷ് ശര്‍മ്മ, ബീഹാര്‍ ഉപമുഖ്യമന്ത്രി സുശില്‍ കുമാര്‍ മോദി, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്, നളിന്‍ കുമാര്‍ കാട്ടീല്‍ എം.പി, സംസ്ഥാന നേതാക്കളായ എം.ടി രമേശ്,സി.കെ പത്ഭനാ‘ന്‍,പി.എം വേലായുധന്‍,കെ.സുരേന്ദ്രന്‍, ശ്രീധരന്‍ പിളള, ബി.രാധാക്യഷ്ണ മേനോന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റി അംഗം കെ.ജി രാജ്‌മോഹന്‍ അറിയിച്ചു.യാത്രയെ സ്വീകരിക്കുവാന്‍ നിയോജകമണ്ഡലത്തില്‍ വിപുലമായ ഒരുക്കളാണ് നടത്തിയിരിക്കുന്നതെന്ന്പത്രസമ്മേളനത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് സുദീപ് നാരായണന്‍,ജനറല്‍ സെക്രട്ടറിമാരായ കെ.എസ് കണ്ണന്‍,കെ.എന്‍ ജഗജീത്ത്,സെക്രട്ടറി പി.സി രാജേഷ് എന്നിവര്‍ അറിയിച്ചു.
















