കോട്ടയം: കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയോട് അനുബന്ധിച്ച് ബിജെപി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 13ന് സൗഹൃദ സദസ്സ് സംഘടിപ്പിക്കും. തിരുനക്കര ഓര്‍ക്കിഡ് റസിഡന്‍സിയില്‍ രാവിലെ 8.30 ന് നടക്കുന്ന സദസ്സില്‍ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ: മഹേഷ് ശര്‍മ്മ, ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി, ബിജെപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറിമാരായ റാം മാധവ്, ഭൂപേന്ദ്രയാദവ് എന്നിവര്‍ പങ്കെടുക്കുമെന്ന് ജില്ലാപ്രസിഡന്റ് എന്‍. ഹരി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍. ഹരികുമാര്‍ എന്നിവര്‍ അറിയിച്ചു.
















