ലണ്ടൻ: ഉത്തര കൊറിയയ്‌ക്കെതിരെ പടയൊരുക്കം നടത്തുവാൻ ബ്രിട്ടനും ഒരുങ്ങുന്നു. അമേരിക്കയും ഉത്തരകൊറിയയും യുദ്ധകാഹളം പരസ്പരം മുഴക്കുന്നതിനിടെയാണ് ബ്രിട്ടന്റെ പുറപ്പാട്. ഇതിനായി ബ്രിട്ടന്റെ യുദ്ധ രംഗം സജീവമായിരിക്കുന്നുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയൊടൊപ്പം സഖ്യശക്തികളിൽ അതിപ്രധാന്യം വഹിക്കുന്ന ബ്രിട്ടന്റെ ഒരുക്കങ്ങൾ അമേരിക്കൻ-കൊറിയൻ യുദ്ധത്തിന് ഏറെ ആക്കം സൃഷ്ടിക്കുമെന്നാണ് ലോകം വിലയിരുത്തുന്നത്. ഇതിന് ഉദാഹരണമെന്നോണം ബ്രിട്ടന്റെ ഏറ്റവുമധികം കരുത്തുറ്റ ‘എച്ച് എം എസ് ക്യൂൻ എലിസബത്ത്’ തയ്യാറായി കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.
അടുത്തിടെ ബ്രിട്ടന്റെ നാവിക ബലത്തെക്കുറിച്ച് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വിശദമായ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. 45 ഡിസ്ട്രോയേഴ്സ്, 23 ഫ്രിഗേറ്റുകൾ എന്നിവ കൊറിയൻ പെനിസുലയിലേക്ക് സഞ്ചരിക്കുമെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിനിടെ ലോകത്തെ തന്നെ ഏറ്റവും വലിയ എയർക്രാഫ്റ്റ് കാരിയർ ബ്രിട്ടൻ നിർമ്മിച്ചിരുന്നു.
ഫാൽക്കൻ ദ്വീപിൽ അർജന്റീനൻ യുദ്ധത്തിൽ സ്വീകരിച്ച അതേ സൈനിക പദ്ധതിയായിരിക്കും വെള്ളക്കാർ കൊറിയൻ പെനിസുലയിലും സ്വീകരിക്കുക എന്നാണ് യുദ്ധ രംഗത്തെ വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നത്. ‘എച്ച് എം എസ് ക്യൂൻ എലിസബത്ത്’ എന്ന പടക്കപ്പലായിരിക്കും ബ്രിട്ടീഷ് സൈന്യത്തിന്റെ മികച്ച തേരാളി എന്നുമാണ് ലോകം വിലയിരുത്തുന്നത്.
















