തിരുവനന്തപുരം: മരുന്നുകളുടെ വാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ച് എസ്എടി ആശുപത്രിയിലെ ഇന്‍ഹൗസ് ഡ്രഗ് ബാങ്ക് (ഐഎച്ച്ഡിബി) മരുന്നു വില്പനശാല 10 മുതല്‍ 16 വരെ തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മരുന്നു വില്പനശാലയിലെ സ്റ്റോക്കും കമ്പ്യൂട്ടറില്‍ ഉള്‍ക്കൊള്ളിച്ച മരുന്നുകളുടെ എണ്ണവും താരതമ്യപ്പെടുത്തി പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് കണക്കെടുപ്പ് നടത്തുന്നത്. മെഡിക്കല്‍ കോളേജിലെ പേയിംഗ് കൗണ്ടറില്‍ നിന്നോ കാരുണ്യാ ഫാര്‍മസിയില്‍ നിന്നോ ഈ കാലയളവില്‍ രോഗികള്‍ക്ക് മരുന്നുവാങ്ങാം. മറ്റ് സ്ഥലങ്ങളില്‍ ലഭ്യമല്ലാത്ത ജീവന്‍ രക്ഷാമരുന്നുകള്‍ ഐഎച്ച്ഡിബി മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെട്ടാല്‍ ലഭ്യമാക്കും.
















