തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ സെവന്‍സ് ഫുട്‌ബോള്‍ മാമാങ്കം തിരുവനന്തപുരത്ത്. ട്രാവന്‍കൂര്‍ ഫുട്‌ബോള്‍ ലീഗ് (ടിഎഫ്എല്‍ )മത്സര ഫുട്‌ബോള്‍, ആല്‍ക്കെമി ഇന്നൊവേറ്റീവ് ബിസിനസ് സൊലൂഷന്‍സ്, തേര്‍ഡ് ഡിഗ്രി എന്റര്‍ടെയ്ന്‍മെന്റസ് എന്നിവര്‍ ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. 64 ടീമുകളെയും ആയിരത്തോളം കളിക്കാരെയും അണിനിരത്തി 143 മത്സരങ്ങള്‍ക്കാണ് തെക്കന്‍കേരളം സാക്ഷിയാകുക. മികച്ച ഫുട്‌ബോള്‍ താരങ്ങളെ കണ്ടെത്തി കാല്പന്തുകളി സ്‌നേഹികളെയും കളിക്കാരെയും ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ് സംഘാടകരുടെ ലക്ഷ്യം. ട്രാവന്‍കൂര്‍ ഫുട്‌ബോള്‍ ലീഗിന് മുന്നോടിയായി ആകര്‍ഷകമായ പ്രീ ലോഞ്ച് ഇവന്റുകളും ഒരുക്കിയിട്ടുണ്ട്. 64 ടീമുകളുടെ സെമി നോക്കൗട്ട് മത്സരം എട്ട് ദിവസങ്ങളിലായി തിരുവനന്തപുരത്തെ തെരഞ്ഞെടുക്കപ്പെട്ട നാല് ഗ്രൗണ്ടുകളില്‍ നടക്കും. അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 32 ടീമുകള്‍ ഗ്രൂപ്പ് സ്‌റ്റേജിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് റൗണ്ട്ഓഫ് സിക്സ്റ്റീന്‍, ക്വാര്‍ട്ടര്‍ഫൈനല്‍, സെമിഫൈനല്‍, ഫൈനല്‍ എന്നിങ്ങനെയാണ് ടിഎഫ്എല്‍ മത്സരരീതി. സിനിമ ഉള്‍പ്പെടെ വിവിധ മേഖലകളിലെ സെലിബ്രിറ്റികളുടെ പിന്തുണയും ഫുട്‌ബോള്‍ മാമാങ്കത്തിനുണ്ട്. ബന്ധപ്പെടേണ്ട നമ്പര്‍ : 8281293944 , 9567827146.
















