ിരുവനന്തപുരം: ആരോരുമില്ലാതെ വാര്‍ദ്ധക്യത്തില്‍ തനിച്ചായ എണ്‍പതുകാരിയായ വൃദ്ധയെ പത്തനാപുരം ഗാന്ധിഭവന്‍ ഏറ്റെടുത്തു. പള്ളിക്കല്‍, പകല്‍ക്കുറി അറയില്‍പുത്തന്‍ വീട്ടില്‍ വെറുംതറയില്‍ ഭക്ഷണം പോലുമില്ലാതെ ഒറ്റപ്പെട്ടുകിടക്കുകയായിരുന്ന തേവണി(80)യെയാണ് ഗാന്ധിഭവന്‍ കോഓര്‍ഡിനേറ്റര്‍മാരായ വക്കം ഷാജഹാന്‍, ഇ. ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റെടുത്തത്. തേവണി വിവാഹിതയാണെങ്കിലും മക്കളില്ല.
എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത നിലയില്‍ കൈകാലുകളിലും മുഖത്തും മുറിവുകളോടെ തേവണി വീട്ടില്‍ കഴിയുകയായിരുന്നു. തേവണിയുടെ ദുരിതകഥ പള്ളിക്കല്‍ പഞ്ചായത്തംഗം ഷീജ അറിയിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി. ഉണ്ണികൃഷ്ണപിളളയുടെ ശുപാര്‍ശയിന്മേല്‍ സിഡിഎസ് ചെയര്‍മാന്‍ ഷീസ, ഏര്യ ഡവലപ്‌മെന്റ്‌സെക്രട്ടറി ബിന്ദു ആര്‍. നായര്‍, വാര്‍ഡംഗം ശാന്തകുമാരി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഗാന്ധിഭവന്‍ പ്രവര്‍ത്തകര്‍ തേവണിയെ ഏറ്റെടുക്കുകയായിരുന്നു. തേവണിക്ക് ഗാന്ധിഭവനില്‍ പ്രാഥികശുശ്രൂഷകള്‍ നല്കി.
















