നെടുമങ്ങാട്: വൃദ്ധ പൊള്ളലേറ്റ് ആശുപത്രിയില്‍. മകളും മരുമകനും കസ്റ്റഡിയില്‍. വഞ്ചുവം ആറാംപള്ളി കോട്ടപ്പറമ്പ് തടത്തരികത്തു വീട്ടില്‍ റജീന (65) ആണ് 30 ശതമാനം പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. മകള്‍ അനിതയും മരുമകന്‍ ശ്രീകുമാറും ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് റെജീന മൊഴി നല്കിയിട്ടുണ്ട്. ഇന്നലെ രാവിലെ 5.30 ന് റജീനയുടെ നിലവിളി കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്.
















