തിരുവനന്തപുരം: അക്ഷയശ്രീ ആറ്റുകാല്‍ റീജ്യണല്‍ ഫെഡറേഷന്‍ രൂപീകരണയോഗം സഹകാര്‍ഭാരതി സംസ്ഥാന പ്രസിഡന്റ് പി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പ്രസന്നകുമാര്‍, ജില്ലാസെക്രട്ടറി അജി ബുധന്നൂര്‍, താലൂക്ക് സംഘടനാ സെക്രട്ടറി കമലേശ്വരം ഹരി, അക്ഷയശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ശ്രീകണ്ഠന്‍, ഇശക്കി മുത്തു, പൂന്തുറമണി, രാമന്‍കുട്ടിനായര്‍ എന്നിവര്‍ സംബന്ധിച്ചു. പാപ്പനംകോട് റീജ്യണല്‍ രൂപീകരണ യോഗം സഹകാര്‍ഭാരതി സംസ്ഥാന സമിതി അംഗം കാലടി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി വിജയകുമാര്‍, സിന്ധുഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
















