കൊച്ചി: അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് മൈതാനങ്ങള്‍ ഒരുക്കിയും സുരക്ഷയൊരുക്കിയും നടത്തിയ ലോകകപ്പ് മത്സരത്തിനിടയ്ക്ക് കുടിവെള്ളവും ഭക്ഷണവും കിട്ടാതെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെത്തിയ കാണികള്‍ വലഞ്ഞു. തൊണ്ടപൊട്ടി ആര്‍ത്തുവിളിച്ചവര്‍ ഭക്ഷണ കൗണ്ടറുകള്‍ തല്ലിതകര്‍ത്ത് പുറത്തിറങ്ങിയതോടെ കാണികളുടെ എണ്ണം രണ്ടാം മത്സരത്തില്‍ 21,000ല്‍നിന്ന് 2500ഓളമായി കുറഞ്ഞു.
വൈകിട്ട് അഞ്ചിന് ബ്രസീലും സ്പെയിനും തമ്മിലും രാത്രി എട്ടിന് ഉത്തര കൊറിയയും നൈജറും തമ്മിലായിരുന്നു മത്സരം. മൂന്നുമണി മുതല്‍ കാണികള്‍ക്ക് പ്രവേശനം നല്കി. കുടിവെള്ളമോ ചെറുഭക്ഷണമോ പോലും അനുവദിച്ചില്ല. എല്ലാം സ്റ്റേഡിയത്തിനകത്ത് ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാല്‍ കാണികളുടെ എണ്ണത്തിനനുസരിച്ചുള്ള ഭക്ഷണം ഉറപ്പാക്കുന്നതില്‍ സ്റ്റാളുകള്‍ പരാജയപ്പെട്ടു. ആവശ്യക്കാരേറിയതോടെ കുടിവെള്ളത്തിനും സോഫ്റ്റ് ഡ്രിങ്ക്സിനും വിലയും കൂട്ടി. വെള്ളവും ഭക്ഷണവും കിട്ടാതെ വന്നതോടെയാണ് കാണികള്‍ സ്റ്റാള്‍ തല്ലിതകര്‍ത്തത്.
മത്സരത്തിന്റെ ഇടവേളകളില്‍ സ്റ്റേഡിയത്തിനു പുറത്തിറങ്ങാമെങ്കിലും തിരിച്ചുകയറാന്‍ അനുവദിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. ഇതോടെ ആദ്യ മത്സരം അവസാനിച്ചതോടെ ഭൂരിഭാഗംപേരും സ്റ്റേഡിയം വിട്ടു.
ശുചിമുറികള്‍ പലതും വൃത്തിഹീനമായിരുന്നു. പലയിടത്തും വെള്ളം കെട്ടികിടക്കുന്ന സ്ഥിതിയായിരുന്നു. ഡ്യൂട്ടിക്കെത്തിയ പൊലീസുകാരുടെ സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. പലര്‍ക്കും കുടിവെള്ളം എത്തിക്കാന്‍ സംവിധാനമില്ലായിരുന്നു. വിശ്രമത്തിനും മതിയായ സൗകര്യം അനുവദിച്ചിരുന്നില്ല. സ്റ്റേഡിയത്തിലെ സചിന് ടെണ്ടുല്‍ക്കര്‍ പവിലിയന് മറച്ചതിലും പ്രതിഷേധമുയര്‍ന്നു.
സംഭവം വിവാദമായതോടെ അധികൃതര്‍ രംഗത്തെത്തി. അടുത്ത മത്സരം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുമെന്ന് നോഡല്‍ ഓഫിസര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു. അതിനായി 40 പോയിന്റുകള്‍ സ്ഥാപിക്കും. സംഘാടനത്തില്‍ വന്ന വീഴ്ചകള്‍ പരിഹരിക്കും. ഫിഫ കരാര്‍ ചെയ്തിരിക്കുന്ന ഏജന്‍സികള്‍ക്കാണ് ഭക്ഷണ വിതരണത്തിന്റെ ചുമതല. അമിത വില ഈടാക്കിയവര്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് നടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.
മത്സരങ്ങള്‍ മാറ്റി
കൊച്ചി: ഒക്ടോബര്‍ 9,10 തീയതികളില്‍ കൊച്ചി കോര്‍പ്പറേഷനും യുവജന ക്ഷേമ വകുപ്പും ചേര്‍ന്ന് നടത്താനിരുന്ന രചനാ മത്സരങ്ങളും കലാമത്സരങ്ങളും 17, 19 തീയതികളിലേക്ക് മാറ്റി. നഗരസഭാ പ്രദേശത്തുള്ള 15 നും 40 നും മധ്യേ പ്രായമുള്ളവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. രചനാ മത്സരങ്ങള്‍് ഫോര്‍ട്ടുകൊച്ചി യുപിഎഡി ഹാളില്‍ 17-ന് രാവിലെ 10 30നും കലാമത്സരങ്ങള്‍ മട്ടാഞ്ചേരി ടൗണ്‍ ഹാളില്‍ 19ന് രാവിലെ 9 30 നും ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: