പറവൂര്‍: ഗോതുരുത്ത്-തുരുത്തിപ്പുറം ഫെറിയില്‍ യാത്ര ബോട്ട് തെങ്ങിന് കുറ്റിയില്‍ ഇടിച്ച് മുങ്ങി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 15 യാത്രക്കാര്‍ നീന്തി രക്ഷപ്പെട്ടു. ബോട്ടിലെ സ്രാങ്ക് സെബാസ്റ്റിയനെ വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം.
തുരുത്തിപ്പുറം വള്ളംകളി കഴിഞ്ഞ് ബോട്ടില്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. നിലവില്‍ ഈ ഫെറിയില്‍ ചേന്ദമംഗലം പഞ്ചായത്ത് അനുമതി നല്കിയ ഒരു ബോട്ടാണ് സര്‍വീസ് നടത്തിയിരുന്നത്. വള്ളംകളിയായതിനാല്‍ പ്രത്യേകമായി സര്‍വീസിനെത്തിയ ബോട്ടാണ് അപകടമുണ്ടാക്കിയത്. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് സര്‍വീസ് നടത്തിയത്. മത്സ്യബന്ധന ബോട്ട് യാത്രാബോട്ടാക്കി മാറ്റിയായിരുന്നു ഇത്. ബോട്ടിലുണ്ടായിരുന്ന ആറ് ബൈക്കുകളും കായലില്‍ മുങ്ങി. സംഭവത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി. ബോട്ടിലുണ്ടായിരുന്നവര്‍ക്ക് നീന്തലറിയാവുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: