കളമശ്ശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സഹകരണ വകുപ്പില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആരോഗ്യവകുപ്പ് ഏറ്റെടുത്തതുമായുള്ള പ്രശ്നങ്ങളാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്ന് സൂചന. സഹകരണ വകുപ്പില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി ആരോഗ്യ വകുപ്പ് ഏറ്റെടുത്തപ്പോള്‍ 350 ജീവനക്കാരെ ഇന്റഗ്രേറ്റ് ചെയ്യാനായിരുന്നു ധാരണ. 25 ഭരണനിര്‍വഹണ ജീവനക്കാരെ പ്രത്യേക ബ്ലോക്കായി പരിഗണിക്കാനും ധാരണായായിരുന്നു. ഇക്കാര്യത്തിലുള്ള തീരുമാനം വൈകുന്നതിന്റെ പ്രതിഷേധമായാണ് ശമ്പളം തടഞ്ഞതെന്നാണ് ആരോപണം.
ആരോഗ്യ വകുപ്പിലേക്ക് ലയിപ്പിക്കുന്ന നടപടിക്രമങ്ങള്‍ വൈകുന്നെന്ന പേരിലാണ് ശമ്പള ബില്‍ തയ്യാറാക്കല്‍ മെല്ലെയാക്കുന്നതെന്ന് ഒരു വിഭാഗം ആരോപിച്ചു. ശമ്പളം വൈകുന്നതിനാല്‍ ലോണ്‍ തവണകള്‍ മുടങ്ങിയതായും സ്കൂള്‍ ഫീസ് അടക്കം നല്‍കാനാകുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഈ വര്‍ഷം ഫെബ്രുവരിയിലും ശമ്പളം മുടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: