കൊച്ചി: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് സ്വാഗതമോതി ജലയാത്ര നടത്തി. ചേരാനെല്ലൂര്‍ ഫെറിയില്‍ നിന്ന് ആരംഭിച്ച യാത്ര ഹൈക്കോടതി ജെട്ടിക്ക് സമീപം സമാപിച്ചു. മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.എം. ശാലീന ജലയാത്ര ഉദ്ഘാടനം ചെയ്തു. ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ അദ്ധ്യക്ഷനായിരുന്നു.
സന്ധ്യജയപ്രകാശ്, ശ്രീജരമേശ്, ആര്. സജികുമാര്‍, ജേക്കബ് മനയില്‍, ലാലന് കൊമ്പനായില്‍, ഇ.വി. രമേശന്, വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
കാലടി: ജനരക്ഷായാത്രയുടെ ഭാഗമായി കാലടി പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചരണ ജാഥ നടത്തി. കാലടി ആശ്രമം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച യാത്ര സ്വകാര്യ ബസ്സ് സ്റ്റാന്റില്‍ സമാപിച്ചു.
ബിജെപി അങ്കമാലി മണ്ഡലം പ്രസിഡന്റ് പി.എന്‍. സതീശന്, പഞ്ചായത്ത് പ്രസിഡന്റ് സതീഷ് തമ്പിക്ക് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ടി.എസ് രാധാകൃഷ്ണന്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സലീഷ് ചെമ്മണ്ടൂര്‍, മണ്ഡലം സെക്രട്ടറി മാരായ ഷീജ സതീഷ്, പി.സി. ബിജു, ശശി തറനിലം, എം.ബി. ശേഖരന്, എം.കെ. ഗിരി എന്നിവര്‍ സംസാരിച്ചു.
പറവൂര്‍: ജനരക്ഷായാത്രയുടെ ഭാഗമായി ബിജെപി വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം പഞ്ചായത്ത് സമിതികള്‍ വാഹന പ്രചരണ ജാഥ നടത്തി. പഞ്ചായത്ത് അദ്ധ്യക്ഷന്മാര്ക്ക് പതാക കൈമാറി ബിജെപി മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണന് ജാഥ ഉദ്ഘാടനം ചെയ്തു. വടക്കേക്കരയില്‍ ജിജേഷും, ചിറ്റാറ്റുകരയില്‍ രജ്ഞിത്ത് മോഹനും, ചേന്ദമംഗലത്ത് വി.കെ.രാമുവും ജാഥ നയിച്ചു.
സമാപന സമ്മേളനങ്ങളില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍, ടി.ജി.മോഹന്‍ദാസ്, ഇ.എസ്.പുരുഷോത്തമന്, ടി.ജി.വിജയന്, അജി പോട്ടാശ്ശേരി, അനില്‍ ചിറവക്കാട്, ടി.എ. ദിലീപ്, പി.ജെ.മദനന്, രഞ്ചിത്ത് ഭദ്രന് , രാജു മാടവന, എം.ബി.മനോഹരന്, വി.വി.ബാലകൃഷ്ണന്, സ്വപ്ന സുരേഷ്, അഡ്വ: വിശ്വനാഥമേനോന്, അഡ്വ:സിംല, സി.വി.ഹരിദാസ്, ശശിധരന് നായര്‍, ഓമനമോഹന്, വിജയലക്ഷമി, നീമ, പ്രമോദ്, മനോജ് എന്നിവര്‍ സംസാരിച്ചു.
ആലുവ: ശ്രീമൂലനഗരം പഞ്ചായത്തില്‍ വിളംബര യാത്ര നടത്തി. യുവമോര്‍ച്ച പഞ്ചായത്ത് സമിതി ടൂവീലര്‍ റാലിയും നടത്തി. സമാപന സമ്മേളനം ശ്രീമൂലനഗരം ജംഗ്ഷനില്‍ ആലുവ മണ്ഡലം പ്രസിഡന്റ് കെ.ജി ഹരിദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.എന്‍ ശ്യാംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് മനോജ് മനക്കേക്കര മുഖ്യ പ്രഭാഷണം നടത്തി. രജീവ് എടക്കണ്ടം, പി.ബി. ശരത്കുമാര്, വി.എന്‍. രാജന്, വി.എന്‍. അഭിലാഷ്, ജിത്തു തിരുവൈരാണിക്കുളം, വിഷ്ണുപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
മലയാറ്റൂര്‍: മലയാറ്റൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാഹുല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ വാഹന പ്രചാരണ ജാഥ നടത്തി. ബിജെപി അങ്കമാലി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.എന്‍. അനില്‍ ഉദ്ഘാടനം ചെയ്തു. രഞ്ജന്‍ മുണ്ടക്കല്‍ ,എം.പി .ഗോപാലകൃഷ്ണന്, ഐ.കെ. ജിബു, അജേഷ് പാറക്ക, എ.സി. മണി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: