അമ്പത് ശതമാനം മാര്‍ക്കില്‍ കുറയാത്ത അംഗീകൃത ഫാര്‍മസി ഡിപ്ലോമക്കാര്‍ക്ക് (ഡി.ഫാം) ലാറ്ററല്‍ എന്‍ട്രി വഴി ബാച്ചിലര്‍ ഒാഫ് ഫാര്‍മസി (ബിഫാം) ബിരുദം നേടാന്‍ മികച്ച അവസരം.
കേരളത്തിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ 2017-18 അധ്യയനവര്‍ഷത്തെ ബി.ഫാം ലാറ്ററല്‍ എന്‍ട്രി കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ 2017 ഒക്ടോബര്‍ 22 ഞായറാഴ്ച തിരുവനന്തപുരത്ത് വച്ച് നടത്തും. ഇതിലേക്ക് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഒക്ടോബര്‍ 12 വൈകിട്ട് 5 മണിവരെ www.cee.kerala.gov.in- എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റില്‍ ലഭ്യമായ പ്രോസ്പെക്ടസിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വേണം അപേക്ഷാ സമര്‍പ്പണം നടത്തേണ്ടത്. പ്രവേശനത്തിന് പ്രായപരിധിയില്ല. അപേക്ഷകര്‍ കേരളീയരായ ഭാരതപൗരന്മാരായിരിക്കണം.
അപേക്ഷാഫീസ് ജനറല്‍ വിഭാഗക്കാര്‍ക്ക് 800 രൂപയാണ്. പട്ടികജാതിക്കാര്‍ക്ക് 400 രൂപ മതി. പട്ടികവര്‍ഗ്ഗക്കാര്‍ ഫീസ് നല്‍കേണ്ടതില്ല. ഓണ്‍ലൈനായോ ഇ-ചെലാന്‍ മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റാഫീസിലോ അപേക്ഷാ ഫീസ് അടയ്ക്കാം.
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണ സമയത്ത് ‘B.Pharm (LE) 2017’ പ്രോസ്പെക്ടസില്‍ പറഞ്ഞിട്ടുള്ള സര്‍ട്ടിഫിക്കറ്റ്/അനുബന്ധ രേഖകള്‍, ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്യാന്‍ മറക്കരുത്. അപേക്ഷയുടെയും അപ്ലോഡ് ചെയ്ത രേഖകളുടെയും പ്രിന്റൗട്ടിന്റെ പകര്‍പ്പ് കൈവശം സൂക്ഷിക്കേണ്ടതാണ്. ഇവ പ്രവേശനപരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയക്കേണ്ടതില്ല.
പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചതിനുശേഷം സര്‍ട്ടിഫിക്കറ്റ്/അനുബന്ധ രേഖകള്‍ പുതുതായി ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ല.
രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുള്ള പ്രവേശനപരീക്ഷയില്‍ 120 ചോദ്യങ്ങളടങ്ങിയ ഒറ്റപേപ്പറാണുള്ളത്.
ഡി.ഫാം കോഴ്സില്‍ ഉള്‍പ്പെട്ട 12 വിഷയങ്ങളെ ആസ്പദമാക്കി ഓരോന്നിലും 10 ചോദ്യങ്ങള്‍ വീതം പ്രവേശനപരീക്ഷയ്ക്കുണ്ടാകും. ഓരോ ശരി ഉത്തരത്തിനും 4 മാര്‍ക്ക് വീതം. ഉത്തരം തെറ്റിയാല്‍ സ്കോര്‍ ചെയ്തതില്‍നിന്നും ഓരോ മാര്‍ക്ക് വീതം കുറയും. മൂല്യനിര്‍ണ്ണയത്തില്‍ നെഗറ്റീവ് മാര്‍ക്കിംഗ് ഉണ്ടാവും. എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ കാറ്റഗറി അടിസ്ഥാനത്തില്‍ റാങ്ക്ലിസ്റ്റ് തയ്യാറാക്കി www.cee-kerala.org- എന്ന വെബ്സൈറ്റില്‍ യഥാസമയം പ്രസിദ്ധപ്പെടുത്തും. റാങ്ക്ലിസ്റ്റില്പ്പെടുന്നവര്ക്ക് ഓണ്‍ലൈനായി കോളേജ് ഓപ്ഷന് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ലഭിക്കും. കേന്ദ്രീകൃത സീറ്റ് അലോട്ട്മെന്റിലൂടെ ഏകജാലക സംവിധാനം വഴി പ്രവേശനം ലഭിക്കും.
നാല് ഗവണ്മെന്റ് ഫാര്‍മസി കോളേജുകളിലായി 16 സീറ്റുകളിലും 31 സ്വകാര്യ സ്വാശ്രയ ഫാര്‍മസി കോളേജുകളിലുമായി 190 സീറ്റുകളിലുമാണ് ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാംവര്‍ഷ ബിഫാം കോഴ്സില്‍ നേരിട്ട് പ്രവേശനം ലഭിക്കുക.
തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജ് കാമ്പസുകളിലാണ് സര്‍ക്കാര്‍ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നത്.
സ്വകാര്യ സ്വാശ്രയ ഫാര്‍മസി കോളേജുകള്‍ പരിയാരം (കണ്ണൂര്‍), കീഴത്തൂര്‍ (പെരിന്തല്‍മണ്ണ), പഴയങ്ങാടി (കണ്ണൂര്‍), മലയംകുന്നത്ത് (മലപ്പുറം), മാരായമുട്ടം (നെയ്യാറ്റിന്‍കര), ആലത്തൂര്‍ (പാലക്കാട്), മാരിക്കുന്ന് (കോഴിക്കോട്), പുളിക്കല്‍ (മലപ്പുറം), സീതന്ഗോളി (കാസര്‍ഗോഡ്), തിരുവനന്തപുരം, മുക്കം (കോഴിക്കോട്), പാമ്പാടി-തിരുവില്വാമല (തൃശൂര്‍), പൂവച്ചല്‍ (തിരുവനന്തപുരം), വാരിക്കോലി-പുത്തന്‍കുരിശ് (എറണാകുളം), മീലിയത്ത്-തൃക്കരിപ്പൂര്‍ (കാസര്‍ഗോഡ്), പാറശ്ശാല (തിരുവനന്തപുരം), ഒറ്റപ്പാലം (പാലക്കാട്), ചേര്‍ത്തല (ആലപ്പുഴ), പട്ടാമ്പി (പാലക്കാട്), അഞ്ചരക്കണ്ടി (കണ്ണൂര്‍), കലംതോട് (കോഴിക്കോട്), അങ്ങാടിപ്പുറം (മലപ്പുറം), കോഴിപ്പാറ (പാലക്കാട്), ഇരട്ടയാല്‍ (പാലക്കാട്), വെള്ളപ്പാറ–ചിറ്റാലി (പാലക്കാട്), ചാലക്കുടി, അടൂര്‍ (പത്തനംതിട്ട), പെരുംതുരുത്തി (തിരുവല്ല), ഓതറ (പത്തനംതിട്ട), കറ്റാനം (ആലപ്പുഴ), ധര്‍മ്മഗിരി (ചേര്‍ത്തല) എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: