കോട്ടയം: സിപിഎം ജനാധിപത്യം തകര്‍ക്കുകയും അക്രമം അഴിച്ചുവിടുകയുമാണെന്ന കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി. കഴിഞ്ഞ ദിവസം നടന്ന സഹകരണ വകുപ്പ് ജീവനക്കാരുടെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയോടിക്കുകയും വോട്ടിംങിന് പോലും അവസരം നല്‍കാത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം പറയുന്നു.
വേങ്ങരയില്‍ ഇന്നലെയെത്തിയ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസും സിപിഎമ്മും ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നാണ് ആഹ്വാനം ചെയ്തത്. ഒന്നിച്ച് നിന്നപ്പോള്‍ പലസ്ഥലങ്ങളിലും ജയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ഉമ്മന്‍ചാണ്ടി സ്വന്തം ജില്ലയിലെ കോണ്‍ഗ്രസുകാര്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അക്രമത്തിന് ഇരയാവുന്നത് കണ്ടില്ലെന്ന് നടിക്കുക്കുകയാണ്. ഇത്തരത്തിലുള്ള ജനാധിപത്യ ധ്വംസനത്തിന് എതിരെയാണ് ഞങ്ങള്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി ജനരക്ഷായാത്ര സംഘടിപ്പിച്ചിട്ടുള്ളത്. ബിജെപി ഉന്നയിക്കുന്ന ആശയം തുറന്ന് പറഞ്ഞ കോണ്‍ഗ്രസുകാരായ ജോഷി ഫിലിപ്പിനെയും മര്‍ദ്ദനമേറ്റ പ്രവര്‍ത്തകരെയും ജനരക്ഷായാത്രയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി പറഞ്ഞു.
















