കൂരോപ്പട: ളാക്കാട്ടൂര്‍ മരുതുകാവ് ക്ഷേത്രത്തില്‍ അന്തര്‍ദേശീയ മഹാഗണപതി സത്രം ആരംഭിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സത്രം ഉദ്ഘാടനം ചെയ്തു. തന്ത്രി ലാല്‍ പ്രസാദ് ഭട്ടതിരി അധ്യക്ഷനായി. മാനവീയം പുരസ്‌ക്കാരം നേടിയ ഡോ.വി.എല്‍.ജയപ്രകാശിനെയും ഷെല്ലി ചാക്കോയെയും സമ്മേളനത്തില്‍ ആദരിച്ചു. സ്വാമി പ്രജ്ഞാനാനന്ദ ഭദ്രദീപം തെളിയിച്ചു.ഡോ.ജയപ്രകാശ്, ഷെല്ലി ചാക്കോ,വി.എം.ശശി, നിതീഷ് മോന്‍, സത്രം ഭാരവാഹികളായ അഡ്വ.കെ. എ.പ്രസാദ്, എ. ആര്‍. സുരേന്ദ്രന്‍, ഹരികുമാര്‍, അനില്‍ കൂരോപ്പട, ഉമേഷ് നായര്‍, രഞ്ജിത് പനമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏഴിക്കര രാമചന്ദ്രന്‍ യജ്ഞാചാര്യനായി പത്ത് ദിവസങ്ങളിലായി നടക്കുന്ന സത്രത്തോടനുബന്ധിച്ച് മഹാഗണപതിഹോമം, വിശിഷ്ട പൂജകള്‍, വിവിധ ക്ഷേത്ര ചടങ്ങുകള്‍ക്ക് സൂര്യകാലടി ജയസുര്യന്‍ ഭട്ടതിരിപ്പാട്, സൂര്യകാലടി പരമേശ്വരന്‍ ഭട്ടതിരിപ്പാട്, ചക്കുളത്തുകാവ് മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, കടിയക്കോല്‍ വാസുദേവന്‍ നമ്പൂതിരി, കണ്ഠര് മോഹനര് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
















