തിരുവല്ല: റാന്നി മന്ദിരം–വടശേരിക്കര ശബരിമല പാതയില്‍ സബ് സ്റ്റേഷനു മുന്നിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ ഓട നിര്‍മാണം തുടങ്ങി. 15 ലക്ഷം രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് പണി നടത്തുന്നത്. ചെറിയ മഴക്കാലത്തും മന്ദിരം സബ് സ്റ്റേഷനു മുന്നില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതുമൂലം സമീപ വീടുകളിലേക്കു കയറിയിറങ്ങാന്‍ പറ്റാത്ത സ്ഥിതി നേരിട്ടിരുന്നു.വാഹന ഗതാഗതത്തെയും വെള്ളക്കെട്ട് പ്രതികൂലമായി ബാധിച്ചിരുന്നു.
കഴിഞ്ഞ ശബരിമല തീര്‍ഥാടനത്തിനു മുന്‍പ് റോഡിന്റെ ഒരു വശത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് ഓട നിര്‍മിച്ചിരുന്നു. എന്നിട്ടും വെള്ളക്കെട്ട് പൂര്‍ണമായി ഒഴിവാക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ മഴക്കാലത്തും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം നേരിട്ടിരുന്നു. ഇതിനു പരിഹാരം കാണുന്നതിനാണ് റോഡിന്റെ എതിര്‍വശത്തും ഓട പണിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: