ഇസ്ലാമാബാദ്: അമേരിക്കയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും അടുത്ത ജനുവരി മുതല്‍ നിര്‍ത്തിവെക്കാന്‍ പാക് ദേശീയ വിമാനക്കമ്പനിയായ പാക്കിസ്ഥാൻ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ) ഒരുങ്ങുന്നു. പാക്ക് മാധ്യമമായ ഡോണാണ് ഇക്കാര്യം. റിപ്പോര്‍ട്ട് ചെയ്തത്.
ആഴ്ചയില്‍ രണ്ടു തവണ ന്യൂയോര്‍ക്കിലേക്ക് പറക്കുന്ന വിമാനത്തിലേക്ക് നവംബറിനുശേഷമുള്ള ബുക്കിങ്ങുകള്‍ നിലവില്‍ സ്വീകരിക്കുന്നില്ലെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ലാഹോര്‍ – ന്യൂയോര്‍ക്ക്, കറാച്ചി – ലാഹോര്‍ – ന്യൂയോര്‍ക്ക് സര്‍വീസുകള്‍ ഡിസംബര്‍ 31 വരെ തുടരും.
















