മലപ്പുറം : ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര മലപ്പുറം ജില്ലയില്‍ പര്യടനം തുടരുന്നു. ഇന്നു വൈകുന്നേരം അഞ്ചരയോടെ എടപ്പാളില്‍ പൊതുസമ്മേളനം നടക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉദ്ഘാടനം ചെയ്യും.
എല്ലാവര്ക്കും ജീവിക്കണമെന്ന മുദ്രാവാക്യമുയര്‍ത്തി ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രക്ക് മലപ്പുറം ജില്ലയില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്.
കോഴിക്കോട് മാറാട് ബലിദാനികളുടെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് മലപ്പുറം ജില്ലയില്‍ യാത്ര പ്രവേശിച്ചത്. ജില്ലാ അതിര്‍ത്തിയായ ഇടിമൂഴിക്കലില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര നിയോജക മണ്ഡലത്തിലായിരുന്നു ആദ്യ പരിപാടി. തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ആവേശമായി മാറും വിധമായിരുന്നു വേങ്ങരയില്‍ സംഘടിപ്പിച്ച പൊതുയോഗം.
മലപ്പുറം ജില്ലയിലെ പ്രധാന പൊതുപരിപാടി എടപ്പാളിലാണ് നടക്കുന്നത്. കുറ്റിപ്പുറത്തു നിന്നും മൂന്നിന് ആരംഭിക്കുന്ന പദയാത്ര വൈകുന്നേരം അഞ്ചരയോടെ എടപ്പാളില്‍ സമാപിക്കും. എടപ്പാളില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇരുപത്തയ്യായിരത്തിലേറെ അണികള്‍ പങ്കാളികളാകുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: