കൊച്ചി: മീസില്‍സ്റുബെല്ല കാമ്പയിന്റെ ഭാഗമായി ജില്ലയില്‍ 96328 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കി. ആദ്യമൂന്ന് ദിവസങ്ങളിലെ കണക്കാണിത്. ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈസഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ജില്ലയില്‍ 14.24 ശതമാനം കുട്ടികളില്‍ പ്രതിരോധ കുത്തിവെയ്പ് നല്കി.
മീസില്‍സ് നിര്‍മാര്‍ജനം ചെയ്യുന്നതിനും റുബെല്ല നിയന്ത്രിക്കുന്നതിനുമായി രാജ്യത്താകമാനം നടത്തുന്ന മീസില്‍സ്റുബെല്ല പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ഒക്ടോബര്മൂന്നിനാണ് കാമ്പെയിന് ആരംഭിച്ചത്. നവംബര്‍ 3 വരെയാണ് കാമ്പെയിന്. വസൂരി, പോളിയോ തുടങ്ങിയ മാരകരോഗങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്തശേഷം നടപ്പിലാക്കുന്ന പ്രധാനപ്പെട്ട പ്രതിരോധ കുത്തിവെയ്പ് യജ്ഞമാണ് മീസില്‍സ്റുബെല്ല വാക്സിനേഷന് കാമ്പെയിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: