നമുക്ക് നല്ല ആരോഗ്യമുണ്ട്. കൈകള്‍ക്ക് നല്ല ബലവും. വീണുകിടക്കുന്ന ഒരാളെ കൈകൊടുത്ത് എഴുന്നേല്‍പ്പിക്കാന്‍ നമുക്കാകും. അഹങ്കാരംകൊണ്ട് ഒരാളുടെ മൂക്കിനിടച്ച് വീഴ്ത്താനും നമുക്കാകും. പ്രവൃത്തി നമ്മുടെ സ്വഭാഗുണത്തെ ആശ്രയിച്ചിരിക്കുന്നു.
നമുക്ക് ധാരാളം പണമുണ്ട്. നമുക്കൊരു മദ്യവില്‍പ്പനശാലയും കാബറേ നൃത്തശാലയും തുടങ്ങാനാവും. നല്ല മനസ്സുണ്ടെങ്കില്‍ ഒരു അനാഥാലയമോ സൗജന്യ ചികിത്സ കൊടുക്കുന്ന ആശുപത്രിയോ തുടങ്ങാം. സ്വഭാവഗുണത്തെ ആശ്രയിച്ചിരിക്കും ഈ പ്രവൃത്തികളും.
നമുക്ക് ബുദ്ധിയുള്ള ശാസ്്രതജ്ഞന്മാരുണ്ട്.
അവരെക്കൊണ്ട് രോഗനിവാരണത്തിനുള്ള അണുനാശിനികള്‍ ഉണ്ടാക്കാന്‍ നിര്‍ദ്ദേശിക്കാം. അന്യനാട്ടുകാരെ നശിപ്പിക്കാന്‍ അണുേബാംബുണ്ടാക്കാനും നിര്‍ദ്ദേശിക്കാം. ബുദ്ധിക്കൊപ്പം നല്ല മനസ്സും ഉണ്ടാവണം. ഇല്ലെങ്കില്‍ അപകടമാണ്.
ഇന്ന് നാം കാണുന്നത് കൂടുതലും ബുദ്ധിയുടെ വൈകൃത രൂപങ്ങളും ഭാവങ്ങളുമാണ്. കുടുംബജീവിതത്തില്പ്പോലും സ്നേഹത്തിന്റെ ഉറവ വറ്റിത്തുടങ്ങിയിരിക്കുന്നു. സുഹൃത്തുക്കളുടെ എണ്ണം നന്നേ കുറഞ്ഞിരിക്കുന്നു.
ഉണ്ടെങ്കില്‍ത്തന്നെ അത് ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് സുഹൃത്തുക്കള്‍ മാത്രം. പ്രേമം മൊബൈലിനോട്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ബാത്ത്റൂമകളില്പ്പോലും മൊബൈല്‍ ഗേള്‍ കൂടെയുണ്ട്.
ആധുനിക സൗകര്യങ്ങള്‍ നല്ലതുതന്നെ. അവയെ വേണ്ടവിധം ഉപയോഗിക്കാനാണ് ശ്രദ്ധിക്കേണ്ടത്. വാഷിംഗ്മെഷീന് ഉണ്ടെന്ന് കരുതി ഒരു തോര്‍ത്ത് കഴുകാന്‍ മെഷീന് ഉപയോഗിക്കേണ്ട. അല്പസ്വല്പം ജോലികള്‍ ചെയ്താല്‍ ശരീരത്തിന് വലിയ വ്യായാമമൊന്നും വേണ്ടിവരില്ല.
എസി ഉണ്ടെന്ന് കരുതി എപ്പോഴും എസി റൂമില്‍ തണുപ്പടിച്ച് കട്ടിമെത്തയില് പുതച്ച് ചുരുണ്ടുകൂടി ഉറങ്ങുന്നവരെ കാണാറുണ്ട്. കൊതുകിനെ ഓടിക്കാന്‍ വെളിയിലൊക്കെ തൂത്തുവാരി ഇലകളൊക്കെ ഇട്ടുകത്തിച്ച് ജനല്‍ തുറന്നിട്ട് ശുദ്ധവായു ശ്വസിച്ച് കിടന്നുറങ്ങിയാല്‍ എത്ര ആശ്വാസം. കറന്റും ലാഭം.
കെ.വി. പങ്കജാക്ഷന്, തൃപ്പൂണിത്തുറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: