തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ആറാം വാര്‍ഡില്‍ രോഗികള്‍ക്ക് അവഗണന. സുരക്ഷിതമല്ലാത്ത, തുരുമ്പുപിടിച്ചതും ഒടിഞ്ഞ് തൂങ്ങിയതുമായ കട്ടിലുകള്‍, കീറിയതും ദ്രവിച്ചതുമായ മെത്തകള്‍ ഇവയാണ് രോഗികളെ കാത്തിരിക്കുന്നത്. മെത്തകള്‍ക്കടിയില്‍ പേപ്പറും കാര്‍ബോഡും ഇട്ടിരിക്കുന്നു.പാറ്റ, മൂട്ട തുടങ്ങിയ ജീവികളുടെ ആവാസ കേന്ദ്രമാണ് ഈ വാര്‍ഡ്. ഇവിടുത്തെ ജീവനക്കാരോട് പറഞ്ഞപ്പോള്‍ പാറ്റയും മൂട്ടയും ഇല്ലാത്ത ഒരു കട്ടിലും ഇവിടെ ഇല്ല എന്നതാണ് മറുപടി. ആറാം വാര്‍ഡ് മാത്രമല്ല മിക്ക വാര്‍ഡുകളും ഇങ്ങനെയാണ്. ജീവന്‍ രക്ഷക്കായി മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്ന പാവപ്പെട്ട രോഗികള്‍ മറ്റു രോഗവുമായിട്ടാണ് ആശുപത്രി വിടുന്നത്.
















