വെള്ളറട: കരമന വെള്ളറട റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ സര്‍വേ നടപടികള്‍ വെള്ളറടയില്‍ നിന്ന് ആരംഭിച്ചു. സ്‌റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായി ആര്‍കെസികെ മുഖേന നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ കരമന-വെള്ളറട റോഡ് നിര്‍മ്മാണത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 13.5 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന കാട്ടാക്കട പാറശ്ശാല മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ നീളം 35.5 കിലോമീറ്ററാണ്. എസ്റ്റിമേറ്റ് തുക 217.15 കോടി രൂപയാണ്.
















