തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹധാര പദ്ധതിയിലുള്‍പ്പെടുത്തി പാറശാലയിലെയും വര്‍ക്കലയിലെയും ആയുര്‍വേദ ആശുപത്രികളില്‍ പഞ്ചകര്‍മ, സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി എന്നിവ ആരംഭിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനവും മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പും ഇന്നു പകല്‍ പതിനൊന്നിന് ഗവ. ആയുര്‍വേദ കോളേജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിര്‍വഹിക്കും. കുട്ടികളിലെ വളര്‍ച്ചാ വൈകല്യങ്ങള്‍ മൂലമുണ്ടാകുന്ന സെറിബ്രല്‍ പാല്‍സി, ഓട്ടിസം, അമിത വികൃതി, ബുദ്ധിമാന്ദ്യം എന്നീ രോഗങ്ങള്‍ക്കുള്ള സമഗ്രമായ ആയുര്‍വേദ ചികിത്സാ പദ്ധതിയാണ് സ്‌നേഹധാര.
















