തിരുവനന്തപുരം : 1932 ഒക്‌ടോബര്‍ 8 ന് രൂപീകൃതമായ ഭാരതീയ വായുസേനയുടെ 85-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പരമ്പരാഗത രീതിയിലുള്ള വിവിധ പരിപാടികള്‍ നാളെ തിരുവനന്തപുരം ദക്ഷിണ വ്യോമസേനാസ്ഥാനത്ത് സംഘടിപ്പിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി സേനയില്‍ നിന്നും വിരമിച്ചവര്‍ക്കും ഇപ്പോള്‍ സേവനത്തിലുള്ള വായുസേനാംഗങ്ങള്‍ക്കും അവരുടെ കുടുംബാഗങ്ങള്‍ക്കും ഒത്തുചേരുവാനും ആശയവിനിമയം നടത്തുവാനുമുള്ള അവസരം ഒരുക്കുന്നു.
















