പരപ്പനങ്ങാടി: കരാറുകാര്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്താത്തതിനാല്‍ റോഡ് അറ്റകുറ്റപ്പണികളടക്കമുള്ള അടിയന്തിര പ്രാധാന്യമുള്ള ജോലികള്‍ ജില്ലയില്‍ നടക്കുന്നില്ല. തകര്‍ന്ന് നാമാവശേഷമായ തിരൂര്‍ കടലുണ്ടി റോഡ് അടക്കമുള്ള റോഡുകളെ ഗതാഗതയോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ഇതുവരെയുമായില്ല.
പലയിടത്തും റോഡിലെ വാരിക്കുഴികളില്‍ വീണ് അപകടം പിണഞ്ഞവര്‍ തന്നെ മുന്‍കയ്യെടുത്ത് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ കുഴികള്‍ നികത്തുകയായിരുന്നു. ക്വാറി വേസ്റ്റ് ഇട്ടാണ് പലയിടത്തും കുഴികള്‍ നികത്തിയത്. ഇത് മഴ പെയ്താല്‍ ചളിക്കുളമായും വെയിലില്‍ പൊടിപടലങ്ങളായും ഇരുചക്രവാഹന യാത്രക്കാരെയടക്കം ദുരിതത്തിലാക്കുകയാണ്. ദീര്‍ഘദൂര ബസുകളടക്കം കടന്നു പോകുന്ന പൊന്നാനി ചമ്രവട്ടം-യൂണിവേഴ്സിറ്റി റൂട്ടില്‍ വാഹനങ്ങള്‍ വന്കുഴികളില്പ്പെട്ടുണ്ടാകുന്ന ഗതാഗത തടസം മൂലം യാത്രക്കാര്‍ ദുരിതത്തിലാവുകയാണ്. സര്‍ക്കാര്‍ കരാറുകാര്‍ക്ക് കുടിശ്ശിക ഇനത്തില്‍ കോടികള്‍ ലഭിക്കാനുള്ളത് കാരണമാണ് പ്രവൃത്തികള്‍ എറ്റെടുത്ത് നടപ്പാക്കല്‍ വൈകുന്നത് പൊതുമരാമത്ത് വകുപ്പിന് പുറമേ ജലവിഭവ വകുപ്പിലും കരാറുകാര്‍ മെല്ലെപ്പോക്കിലാണ്. പതിനാലു മാസത്തെ കുടിശിക നിലനില്‍ക്കുന്നുവെന്നാണ് കരാറുകാര്‍ പറയുന്നു. കഴിഞ്ഞ സപ്തംബര്‍ ഒന്ന് മുതല്‍ ജല അതോറിറ്റി കരാറുകാര്‍ സമരത്തിലായിരുന്നു. ഒരു മാസം നീണ്ട സമരത്തിനൊടുവില്‍ രണ്ടു മാസത്തെ കുടിശിക മാത്രമാണ് ലഭിച്ചത്. ഈ കാലയളവില്‍ ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികളടക്കം നടക്കാത്തതിനാല്‍ ജില്ലയില്‍ പല പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. ജിഎസ്ടി പ്രാബല്യത്തിലായ ശേഷം ഗവ.പ്രവൃത്തികളുടെ കരാര്‍ തുകയുടെ 18 ശതമാനം ജിഎസ്ടി അടക്കണമെന്നതും കരാറുകാരുടെ നിസഹകരണത്തിന് കാരണമാകുന്നുണ്ട്. ജിഎസ്ടി കൗണ്‍സില്‍ ഇത് 12 ശതമാനമാണെന്ന് വ്യക്തമാക്കിയതിന് ശേഷം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നികുതി ഏകീകരണത്തിലെ വ്യക്തതയില്ലായ്മയാണ് ഇപ്പോള്‍ അടിയന്തിര ജോലികള്‍ പോലും ഇഴയാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: