മട്ടാഞ്ചേരി: കൊച്ചി കായലിന് കുറുകെയുള്ള പാലങ്ങള്‍ ആത്മഹത്യാമുനമ്പായി മാറുന്നത് തടയിടുവാനുള്ള പദ്ധതി ചുവപ്പുനാടയില്‍. കായലില്‍ ചാടിയുള്ള ആത്മഹത്യകള്‍ തുടരുമ്പോള്‍ ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. കൊച്ചി കായലിന് കുറുകെയുള്ള പാലങ്ങളായ തോപ്പുംപടി-ഹാര്‍ബര്‍ പാലം, ബിഒടി പാലം, തേവര വിക്രാന്ത് പാലം, പഴയ തേവര പാലം എന്നിവിടങ്ങളാണ് ആത്മഹത്യ മുനമ്പായി മാറിക്കൊണ്ടിരിക്കുന്നത്.
കായലില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ ചാടുന്നവരെ രക്ഷപ്പെടുത്തുകയെന്നത് വളരെ ശ്രമകരമാണന്ന് പോലീസും മുങ്ങല്‍ വിദഗ്ദ്ധരും വ്യക്തമാക്കുന്നു. ഒഴുക്കിന്റെ ഗതി സംബന്ധിച്ചു ആശങ്കയുള്ളതിനാല്‍ പലപ്പോഴും രക്ഷാപ്രവര്‍ത്തനവും താളംതെറ്റുന്നു. പാലത്തില്‍ പ്രതിരോധ കവചം സ്ഥാപിക്കണമെന്ന ആശയവും ഉയരുന്നുണ്ട്. പാലത്തിന്റെ ഇരു കൈവരികളിലും ഉയരത്തില്‍ കമ്പിവേലി സ്ഥാപിക്കണമെന്ന് പോലീസ് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു നടപടിയും പൊതുമരാമത്ത് അധികൃതര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: