ആലുവ: കനത്ത മഴയില്‍ വീട് രണ്ടായി പിളര്‍ന്നു. വീടിന് വിള്ളല്‍ വീഴുന്നതിന്റെ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പൈപ്പ് ലൈന്‍ റോഡില്‍ കനാല്‍ പുറമ്പോക്കിലെ മണപ്പുറം വീട്ടില്‍ മണിയുടെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്. വ്യാഴാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം.
വീടിന്റെ ഭിത്തികള്‍ തമ്മില്‍ വേര്‍പെടുകയും ഒരു ഭാഗം മണ്ണിലേയ്ക്ക് താഴുകയും ചെയ്തു. ഓടുമേഞ്ഞ മേല്കൂരയും തകര്‍ന്നു. കഴുക്കോലും ഒടിഞ്ഞു. അപകടമുണ്ടാകുമ്പോള്‍ മണിയുടെ അമ്മ, ഭാര്യ, മകന്, മരുമകള്‍, കൊച്ചുമകന് എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. രാത്രിയില്‍ അയല്‍ക്കാരാണ് മണിയുടെ കുടുംബത്തിന് അഭയമേകിയത്.
പുലര്‍ച്ചെ പൊലീസും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വ്വീസും സ്ഥലം സന്ദര്‍ശിച്ചു. വീഴാറായി നില്ക്കുന്ന വീടിന്റെ ഭിത്തിക്കും മേല്‍ക്കൂരയ്ക്കും താങ്ങ് കൊടുത്തു. തറയ്ക്ക് ഉറപ്പിലാത്തതാണ് മണ്ണ് താഴേയ്ക്ക് ഇരിക്കാന്‍ കാരണമെന്ന് അവര്‍ പറഞ്ഞു. വീട് വില്ലേജ് ഓഫീസ് സംഘമെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: