കളമശ്ശേരി: എറണാകുളം ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണ് ടിക്കറ്റ് തേടിയെത്തിവരില്‍ അധികവും. നിരാശരായവര്‍ക്ക് കരിഞ്ചന്ത ടിക്കറ്റുകളായിരുന്നു ശരണം. സ്കൂള്‍, കോളേജ് കുട്ടികള്‍ സ്വന്തമാക്കിയ ടിക്കറ്റുകള്‍ മറ്റുള്ളവര്‍ക്ക് മറിച്ചുനല്‍കി. കൂടിയ വിലയ്ക്കാണെങ്കിലും ടിക്കറ്റുകള്‍ വാങ്ങാന്‍ നിരവധിപേര്‍ തയ്യാറായിട്ടുണ്ട്. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വാങ്ങിയവര്‍ അത് കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്നുണ്ട്. കേരള ഫുട്ബോളിന്റെ ഭാഗമായിരുന്ന പഴയ താരങ്ങള്‍ക്കും സ്പോര്‍ട്സുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും ടിക്കറ്റ് അനുവദിക്കുന്നതില്‍ അലംഭാവമുണ്ടെന്നും പരാതിയുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: