കാക്കനാട്: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കുടിവെള്ളം ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ക്ക് അനുവദനീയമായ പരമാവധി വിലയേക്കാള്‍ കൂടുതല്‍ വില ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ലീഗല്‍ മെട്രോളജി മധ്യമേഖല ഡെപ്യൂട്ടി കണ്ട്രോളര് ആര്.റാം മോഹന്‍. കളി നടക്കുന്ന ദിവസങ്ങളില്‍ പരിശോധന നടത്താന്‍ മെടോളജിയുടെ നേതൃത്വത്തിലുള്ള രണ്ട് സ്ക്വാഡുകളെ നിയോഗിച്ചു. 8281698070, 8281698059 എന്നീ മൊബൈല്‍ നമ്പറുകളില്‍ അറിയിച്ചാല്‍ സ്ക്വാഡ് സ്ഥലത്തെത്തി പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി കണ്ട്രോളര് അറിയിച്ചു. പാക്ക്ചെയ്ത ഭക്ഷണസാധനങ്ങളുടെ യഥാര്‍ഥ വില, ഉല്പാദിപ്പിച്ച സ്ഥാപനം, ഉല്പാദിപ്പിച്ച തീയതി, കാലാവധി, തൂക്കം എന്നിവയില്ലാതെ വില്പന നടത്തിയാല്‍ നടപടിയുണ്ടാകും. കോള ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ ഗ്ലാസില്‍ പകര്‍ന്ന് നല്‍കുന്നതും ശിക്ഷാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: