കൊച്ചി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എക്സലന്‍സ് അവാര്‍ഡ് കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് ലഭിച്ചു.
ജല-വായു മലിനീകരണ നിയന്ത്രണത്തില്‍ കൈവരിച്ച നേട്ടങ്ങള്‍, ഊര്‍ജ്ജ സംരക്ഷണത്തിനും ജല സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും കൈവരിച്ച നേട്ടങ്ങള്‍, സാമൂഹിക പ്രതിബദ്ധതയില്‍ പൊതുജനോപകാരപ്രദമായി നടപ്പിലാക്കിയ പദ്ധതികള്‍ എന്നിവയ്ക്കാണ് അവാര്‍ഡ്.
മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി ജ്ഞാനാമൃതാനന്ദ പുരി അവാര്‍ഡ് ഏറ്റുവാങ്ങി. ഡോ: ജഗ്ഗു, അഡീഷണല്‍ ജനറല്‍ മാനേജര്‍, വാട്ടര്‍ ട്രീറ്റ്മെന്റ്ആന്ഡ് വേസ്റ്റ് മാനേജ്മെന്റ് വിഭാഗം ജനറല്‍ മാനേജര്‍ വി. രാജപ്പന്, സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ ആര്. ആര്. രാജേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: