കല്ലടിക്കോട്:ചൈനയിലെ റു ഗാവോയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്സ് അത്ലറ്റ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും വെങ്കലവും നേടി രാമദാസ് നാടിന്റെ അഭിമാനമായി. തിരുവനന്തപുരം ബിഎസ്എഫ്ലെ എസ്ഐ ആയ രാമദാസ് പത്തിരിപ്പാല സ്വദേശിയും ഒലവക്കോട് തോമസ് നഗര്‍ നിവാസിയുമാണ്.
കഴിഞ്ഞ സെപ്തംബര്‍ 24 മുതല്‍ 28 വരെ നടന്ന 50 വയസ്സിനു മുകളിലുള്ളവരുടെ മത്സരത്തില്‍ ട്രിപ്പിള്‍ ജംബില്‍ വെള്ളിയും പോള്‍വാള്‍ട്ടില്‍ വെങ്കലവുമാണ് രാമദാസ് നേടിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ദേശീയ താരമായിരുന്നു ഇദ്ദേഹം.
ഇതൊടെ 2018ല്‍ സ്പെന് വെച്ച് നടക്കുന്ന വേള്‍ഡ് മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ ഇദ്ദേഹം കഠിന പരിശീലനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: