മണ്ണാര്‍ക്കാട്:കാട്ടന ഭീതിയില്‍ അമ്പലപ്പാറവാസികള്. കോട്ടോപ്പാടം പഞ്ചായത്തിലെ 2-ാം വാര്‍ഡിലെ അമ്പലപ്പാറ, ഇരട്ടവാരി, കരടിയോട്, തോപ്പായി ഭാഗങ്ങളിലുള്ള മലയോര പ്രദേശങ്ങളിലെ കര്‍ഷകരും, തോട്ടംതൊഴിലാളികളും, ആദിവാസികളുമാണ് ഭയപ്പാടോടെ ജീവിക്കുന്നത്.
കാട്ടാനകളുടെ അക്രമണത്തില്‍ നിന്നും മറ്റ് വന്യജീവികളുടെ വ്യാപകമായ കൃഷി നശിപ്പിക്കലില്‍ നിന്നും സംരക്ഷണം നല്‍കണമെന്നാണ് ഇക്കൂട്ടര്‍ അധികൃതരോടാവശ്യപ്പെടുന്നത്. ഫോറസ്റ്റ് അധികൃതരോട് പല തവണ ഈ പ്രശ്നത്തെക്കുറിച്ച് പരാതികള്‍ നല്‍കിയിട്ടും പരിഹാര നടപടികള്‍ ഒന്നും സ്വീകരിച്ചില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.
ഈ പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്നും, തോട്ടപ്പായി, പൊന്‍പാറ എന്നിവിടങ്ങളില്‍ റാപിഡ് റെസ്പോണ്‍സ് ടീമിന്റെ യൂണിറ്റ് തുടങ്ങണമെന്നും ജനങ്ങള്‍ ആവശ്യപ്പെട്ടു. ഈ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് സ്ഥലവാസികള്‍ എംഎല്‍എയ്ക്കും, ഡിഎഫ്ഓവിനും പരാതി നല്‍കിയിട്ടുണ്ടെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ കെ.ജെ.ജോസ്, സലാംകള്ളിയേങ്ങള്, ഉമ്മര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: