ന്യൂദല്‍ഹി: കേരളത്തിലെ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.. കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാറുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രം ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തത്.
ദല്‍ഹിയില്‍ േടൂറിസം വികസന കോര്‍പറേഷന് യൂണിറ്റ് തുടങ്ങുന്ന കാര്യം പരിഗണനയിലാണെന്നും ചെയര്‍മാന്‍ പറഞ്ഞു. കേരളത്തിന്റെ ശരിയായ പ്രതിനിധിയാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ . കേരളത്തിലെടൂറിസം വികസനത്തിന് 15 പദ്ധതികള്‍ക്ക് രൂപം നല്‍കിവരുകയാണ്.
തീര്‍ഥാടനം, ബീച്ച് ടൂറിസം എന്നിവ ഇതില്‍ മുന്‍നിര പദ്ധതികളായിരിക്കും. ഗുരുവായൂരുമായി ബന്ധപ്പെടുത്തിയുള്ള ടൂറിസം പദ്ധതിയ്‌ക്കാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ശബരിമല, പത്മനാഭസ്വാമി ക്ഷേത്രങ്ങളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തിവരുകയാണെന്ന് ചെയര്‍മാന്‍ അറിയിച്ചു.
കന്യാകുമാരിയില്‍ ഗവ. ഗസ്റ്റ് ഹൗസ് വളപ്പിലും കോഴിക്കോട് ബീച്ചിലും പുതിയ നക്ഷത്ര ഹോട്ടലുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുകയാണ്.
















