കോട്ടയം: ആറന്മുളയില്‍ ചിങ്ങമാസത്തിലെ ഉത്രട്ടാതി ദിനത്തില്‍ വ്രതശുദ്ധിയോടെയും ആചാരാനുഷ്ഠാനങ്ങളോടെയും നടന്നുവരുന്ന പള്ളിയോട മത്സരവള്ളംകളി കര്‍ശനമായ നിയമങ്ങളോടെ നടത്തണമെന്ന് വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ഓരോ കരക്കാരുടെയും ഭക്തിയും വിശ്വാസവും അഭിമാനവുമാണ് പള്ളിയോടങ്ങള്‍. ഈ പള്ളിയോടങ്ങള്‍ പങ്കെടുക്കുന്ന മത്സരവള്ളംകളിയില്‍ ഇന്ന് മോശമായ പ്രവണതകള്‍ വന്നുചേര്‍ന്നിട്ടുണ്ട്. ഇത് തടയാന്‍ കര്‍ശനമായി നിയമം പാലിച്ചാല്‍ മതിയാകും. വാസ്തു, ക്ഷേത്രനിര്‍മ്മാണ വൈഭവത്തെ ദേവസ്വംബോര്‍ഡ് അംഗീകരിച്ച് വിശ്വകര്‍മ്മജര്‍ക്ക് അര്‍ഹമായ സ്ഥാനവും പ്രാതിനിധ്യവും ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ചങ്ങനാശേരിയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് റ്റി.യു രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.പി. രാധാകൃഷ്ണന്‍, ട്രഷറര്‍ കെ.എ. ശിവന്‍, വൈസ് പ്രസിഡന്റ് അഡ്വ. റ്റി.ആര്‍. മധു, സെക്രട്ടറിമാരായ കെ.ആര്‍. സുധീന്ദ്രന്‍, വി.ആര്‍. മുരളി എന്നിവര്‍ പ്രസംഗിച്ചു.
















