കൊല്ലം: അഡ്വ.ടി.വി. അനന്തന്റെ സ്മരണയ്‌ക്കായി ഭാരതീയ അഭിഭാഷകപരിഷത്ത് സാമൂഹ്യപ്രതിബദ്ധതയുള്ള അഭിഭാഷകര്‍ക്കായി ഏര്‍പ്പെടുത്തിയ അനന്തകീര്‍ത്തി പുരസ്‌കാരം മുതിര്‍ന്ന അഭിഭാഷകനായ കെ. അയ്യപ്പന്‍പിള്ളയ്‌ക്ക് നല്‍കും.
തിരുവനന്തപുരം വഞ്ചിയൂര്‍ ബാര്‍ അസോസിയേഷന്‍ഹാളില്‍ 7ന് വൈകിട്ട് 4ന് നടക്കുന്ന പരിപാടിയില്‍ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ പുരസ്‌കാരം സമര്‍പ്പിക്കും. അഭിഭാഷകപരിഷത്ത് ദേശീയ സെക്രട്ടറി ആര്‍. രാജേന്ദ്രന്‍ ടി.വി. അനന്തനെ അനുസ്മരിച്ച് സംസാരിക്കും. സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ. ശ്രീനിവാസന്‍ അദ്ധ്യക്ഷത വഹിക്കും.
തിരുവനന്തപുരം ജില്ലാ സെഷന്‍സ് ജഡ്ജ് കെ. ഹരിപാല്‍, ഗോവിന്ദ് കെ. ഭരതന്‍, ആനയറ ഷാജി, കെ.എസ്. രാജഗോപാല്‍, പി. സന്തോഷ്‌കുമാര്‍ എന്നിവര്‍ സംസാരിക്കും.
















