തിരുവനന്തപുരം: യുവസംഗീതജ്ഞനായ വാഴമുട്ടം ചന്ദ്രബാബുവിന്റെ ഇസ്ലാമിക ശാസ്ത്രീയ സംഗീതക്കച്ചേരി ഇന്ന് വൈകിട്ട് 4മുതല്‍ പാളയം നന്ദാവനത്തുള്ള മുസ്ലീം അസോസിയേഷന്‍ ഹാളില്‍ നടക്കും.
എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്യും. മുസ്ലീം അസോസിയേഷന്‍ പ്രസിഡന്റ് ഇ.എം. നജീബ് അധ്യക്ഷത വഹിക്കും. സൂര്യാകൃഷ്ണമൂര്‍ത്തി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ഗുരുരത്‌നം ജ്ഞാനതപസ്വി, ഫാ. ജോണ്‍ അരീക്കല്‍, എന്‍ആര്‍ഐ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രവാസി ബന്ധു എസ്. അഹമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. വൈകിട്ട് 6.30ന് സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വി. സുരേന്ദ്രന്‍പിള്ള, പ്രശസ്ത സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി, ഡോ.എം.ആര്‍. തമ്പാന്‍, ബോധിതീര്‍ത്ഥ സ്വാമികള്‍, സംവിധായകന്‍ രാജസേനന്‍ തുടങ്ങിയവര്‍ സംസാരിക്കും.
















