Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കടത്തനാട്ടിലെ മാര്‍ക്‌സിസ്റ്റ് കൊലകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2017, 10:15 pm IST
in Kozhikode

കോഴിക്കോട്: മാര്‍ക്‌സിസ്റ്റ് ഫാസിസ്റ്റ് അക്രമ രാഷ്‌ട്രീയവാഴ്ചയുടെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ കോഴിക്കോടിന്റെ മണ്ണിലേക്ക് ജനരക്ഷായാത്ര 7ന് എത്തുകയാണ്. സിപിഎം കൊലക്കത്തിക്ക് ഇരയായ നിരവധി സാധാരണക്കാരുടെ രക്തംകൊണ്ട് ചുവന്ന മണ്ണാണിത്. സിപിഎം കൊലക്കത്തിക്കിരയാവാത്ത ഒരു പാര്‍ട്ടിക്കാരുമില്ല ഈ ജില്ലയില്‍. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച നാദാപുരം കലാപത്തിന്റെ ചോരപ്പാടുകള്‍ ഈ മണ്ണില്‍ ഉണങ്ങാതെ കിടക്കുന്നു. പശ്ചിമഘട്ടസംരക്ഷണത്തിനായി നടത്തിയ ധര്‍ണ്ണയില്‍ അനൂപ് എന്ന തെയ്യം കലാകാരനെ കല്ലെറിഞ്ഞുകൊന്ന വിവാദസംഭവം മുതല്‍ ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകം വരെ കഴുകിയാല്‍ തീരാത്ത പാപക്കറയാണ് സിപിഎം നേതാക്കളുടെ രാഷ്‌ട്രീയ ചരിത്രത്തില്‍ മായാതെ കിടക്കുന്നത്.

പാവപ്പെട്ട ഒരു കര്‍ഷകത്തൊഴിലാളിയെ വെടിവെച്ചു കൊന്നുകൊണ്ടാണ് സിപിഎം ക്രൂരത ആര്‍എസ്എസ്സിനെതിരെ തിരിഞ്ഞത്. പാവപ്പെട്ടവന്റെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നുവെന്നവകാശപ്പെടുന്ന സിപി എം പ്രമാണിമാര്‍ വളയത്തെ കാലിക്കൊളമ്പില്‍ നിഷ്‌കളങ്കനായ പൊക്കന്‍ എന്ന പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയെ വെടിവെച്ചു കൊന്നു.

1981 സപ്തംബര്‍ 14ന് പട്ടാപ്പകലായിരുന്നു ആ അറുംകൊല നടന്നത്. തലേദിവസം ചായക്കടയില്‍ ഉണ്ടായിരുന്ന ചെറിയ രാഷ്‌ട്രീയ തര്‍ക്കമാണ് രക്തദാഹികള്‍ കൊലപാതകത്തിലേക്ക് എത്തിച്ചത്. തലപ്പൊയിലിലെ കുനിയില്‍ പൊക്കന്‍ (27) ബിജെപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ ഏതെങ്കിലും രാഷ്‌ട്രീയ തര്‍ക്കങ്ങള്‍ക്കോ സംഘര്‍ഷങ്ങള്‍ക്കോ ഇടംകൊടുക്കാതെ നാട്ടുകാരെ എല്ലാവരെയും ഒരേപോലെ സ്‌നേ ഹിച്ച സാധാരണ ഗ്രാമീണന്‍. തലേദിവസം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം ഭീഷണി ഉണ്ടായിട്ടും പണിക്ക് പോകാന്‍ തന്നെ പൊക്കന്‍ തയ്യാറായി.

രണ്ട് മക്കളടങ്ങുന്ന കുടുംബത്തിന് പട്ടിണിയില്ലാതെ കഴിയാന്‍, കുടുംബം പുലര്‍ ത്താന്‍ ഒഴിവില്ലാതെ പാടുപെടുകയായിരുന്നു പൊക്കന്‍. കാലിക്കൊളമ്പിലേക്ക് കൂലിപ്പണിക്ക് പോയതായിരുന്നു പൊക്കന്‍. കര്‍ഷകത്തൊഴിലാളിയെ വെട്ടിവീഴ്‌ത്തിയതിനുശേഷം വെടിവെച്ചു കൊന്നുകൊണ്ടാണ് സിപിഎം ക്രൂരത ‘വര്‍ഗ്ഗ’ വിപ്ലവം പൂര്‍ത്തിയാക്കിയത്.

അനാഥരായ പറക്കമുറ്റാത്ത രണ്ട് കുട്ടികളെ പോറ്റിവളര്‍ത്താന്‍ ഭാര്യ ജാനു ഏറെ പാടുപെട്ടു. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ പിന്തുണയും സഹകരണവുമാണ് ജാനുവിന് ജീവിതത്തില്‍ പിടിച്ചുനില്‍ക്കാനായത്.

അടിയന്തരാവസ്ഥക്ക് ശേഷം നാദാപുരം മേഖലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തിനുണ്ടായ മുന്നേറ്റമാണ് മാര്‍ക്‌സിസ്റ്റുകളെ വിറളിപിടിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് കൊലക്കത്തി ആദ്യമായി ഉയര്‍ന്നത് വളയത്തെ പാവപ്പെട്ട കര്‍ഷകത്തൊഴിലാളിക്ക് നേരെയായിരുന്നു. പൊക്കന്‍ ചെയ്ത ഏക കുറ്റം സിപിഎമ്മുകാരനാവുന്നതിന് പകരം ബിജെപിയില്‍ പ്രവര്‍ത്തിച്ചുവെന്നാണ്. വളയത്തെ സിപിഎം പ്രമാണിമാര്‍ക്ക് മുമ്പില്‍ മാപ്പര്‍ഹിക്കാത്ത കുറ്റമായിരുന്നു അത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .
Kerala

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

Kerala

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.